ഇന്ത്യ വിൻഡിസ് മൂന്നാം ട്വന്റി ട്വന്റിയും വൈകിയേ ആരംഭിക്കു..
ഇന്ത്യ വിൻഡിസ് മൂന്നാം ട്വന്റി ട്വന്റിയും വൈകിയേ ആരംഭിക്കു..
ഇന്ത്യ വിൻഡിസ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെ മത്സരവും വൈകിയേ ആരംഭിക്കു എന്ന് റിപ്പോർട്ടുകൾ.ഇന്നലെ നടന്ന രണ്ടാം ട്വന്റി ട്വന്റി മത്സരം മൂന്നു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.
എന്നാൽ ഇന്നലെ താരങ്ങളുടെ ലഗ്ഗെജുകൾ എത്താൻ വൈകിയത് കൊണ്ടാണ് മത്സരം വളരെ വൈകിയത്.ഇന്നും നിശ്ചയിച്ച സമയത്ത് മത്സരം നടക്കില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഔദ്യോഗിക സ്ഥിരീകരണം ഇത് വരെയും പുറത്ത് വന്നിട്ടില്ല.
ഇന്ന് നടക്കാനിരിക്കുന്ന മത്സരം ഇന്ത്യൻ സമയം എട്ടു മണിക്കാണ് നിശ്ചയച്ചിരുന്നത്. എന്നാൽ ഈ മത്സരം 9:30 മണിയിലേക്ക് മാറ്റി നിശ്ചയിച്ചിരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.കളിക്കാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുവാൻ വേണ്ടിയാണ് മത്സരം വൈകി ആരംഭിക്കുന്നത്.
നിലവിൽ അഞ്ചു പരമ്പരകൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പമാണ്. ഇന്ത്യ ആദ്യം മത്സരത്തിൽ വിജയിച്ചപ്പോൾ വിൻഡിസ് ഇന്നലെ നടന്ന രണ്ടാം മത്സരം വിജയിച്ചു ഒപ്പമെത്തി. കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്ക് വേണ്ടി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page